web analytics

വഴിത്തർക്കം; കാസർകോട് വെള്ളരിക്കുണ്ടിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി അയൽക്കാർ, നിരവധി പേർക്ക് പരിക്ക്

കാസർകോട്: വഴിതർക്കത്തെ തുടർന്ന് അയൽക്കാർ തമ്മിൽ തല്ലി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിലാണ് സംഭവം. ആറുപേർക്ക് പരിക്കേറ്റു.(Neighbors clashed in Vellarikund in Kasaragod clashes)

നടുറോഡിൽ ഇരു സംഘത്തിലും പെട്ട സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് ഏറ്റുമുട്ടിയത്. ഇരു കൂട്ടരും വടി ഉൾപ്പടെ ഉപയോ​ഗിച്ചാണ് തമ്മിലടിച്ചത്. പലർക്കും തലയ്ക്കാണ് പരിക്കേറ്റത്. കൂട്ടത്തല്ലിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പ്രദേശത്ത് വർഷങ്ങളായി നിലനിൽക്കുന്ന തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

കഴിഞ്ഞദിവസം പ്രദേശത്ത് ഒരു കെട്ടിടം നിർമ്മിക്കുന്നതിന്റെ സാധനസാമഗ്രികൾ എത്തിക്കുന്നതിന്റെ ഭാഗമായി വഴി അല്പം വീതികൂട്ടിയിരുന്നു. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയവരാണ് ഏറ്റുമുട്ടിയത്. അടിയേറ്റ നാലുപേർ ജില്ലാ ആശുപത്രിയിലും മറ്റ്‌ രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും കണ്ണൂർ: പാലത്തായി...

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും പത്തനംതിട്ട ∙ മണ്ഡല–മകരവിളക്ക്...

ഏഴും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു അഹമ്മദാബാദ്: ഗുജറാത്തിൽ അരങ്ങേറിയ ഒരു...

തെരഞ്ഞെടുപ്പ് പ്രചാരണം തോന്നും പടിയായാൽ പിടി വീഴും; പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്

തെരഞ്ഞെടുപ്പ് പ്രചാരണം തോന്നും പടിയായാൽ പിടി വീഴും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ...

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ... ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം...

Related Articles

Popular Categories

spot_imgspot_img