1941 ഡിസംബർ 17 ന് പേൾ ഹാർബർ ജപ്പാൻ ആക്രമിക്കുമ്പോൾ ആക്രമണത്തെ അതിജീവിച്ച നാവികൻ ബോബ് ഫെർണാണ്ടസ് വിടപറഞ്ഞു. Pearl Harbor survivor dies in California at age 100
ആക്രമണം നടക്കുമ്പോൾ 17 വയസുള്ള നാവികനായിരുന്നു ബോബ്. ആക്രമണത്തിന്റെ 83 ാം വാർഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച്ച നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചെങ്കിലും ബോബിന് കഴിഞ്ഞിരുന്നില്ല.
ആരോഗ്യനില വഷളായതായിരുന്നു കാരണം. കാലിഫോർണിയയിലെ അനന്തരവന്റെ വസതിയിൽ വെച്ചാണ് ബോബ് മരണപ്പെട്ടത്. ഒരു മാസം മുൻപ് മസ്തിഷ്‌കാഘാതം ബോബിന് അനുഭവപ്പെട്ടിരുന്നു. ഇതാണ് മരണ കാരണമായത്.
ആക്രമണ ദിനത്തിൽ അപായ അലാറം കേട്ടയുടൻ ബോബ് ഉൾപ്പെടെയുള്ള നാവികർ പ്രത്യാക്രമണം ആരംഭിച്ചിരുന്നു. തന്റെ സഹ നാവികർ ആക്രമണം നടന്നയുടൻ പ്രാർഥിക്കുകയും കരയുകയും ചെയ്തതായി അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
അന്ന് 2300 യു.എസ്. നാവികരാണ് കൊല്ലപ്പെട്ടത്. ബോബ് ഫെർണാണ്ടസിന്റെ കപ്പലിലുള്ള 21 പേർ മരിച്ചു. യുദ്ധ സമയത്ത് യു.എസ്.എസ്. അരിസോണ എന്ന വൻ പടക്കപ്പൽ മുങ്ങിയിരുന്നു.