ശബരിമല: ശബരിമലയിലെ കൊപ്ര കളത്തിൽ തീപിടിച്ചു. വലിയ തോതിൽ പുക ഉയരുന്നത് ഡ്യൂട്ടിലിയുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.(fire breaks out in copra unit in Sabarimala)
ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശബരിമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അതുകൊണ്ട് തന്നെ കെപ്ര കളത്തില്‍ നിന്ന് കൊപ്ര പ്രോസസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുമൂലം വലിയ തോതില്‍ കെപ്ര അടിഞ്ഞതോടെയാണ് തീ പിടിച്ചത്.
സ്ഥലത്ത് അഗ്നിശമന സേന സ്ഥിരമായുണ്ടെന്നും വലിയ തീപിടിത്തത്തിലേക്ക് എത്തുന്നതിന് മുമ്പ് സ്ഥിതി നിയന്ത്രിക്കാനായെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.