News4media TOP NEWS
കുരങ്ങനെ കളിയാക്കിയാൽ പോലും ക്രിമിനൽ കേസ് വരും, വാറന്റില്ലാതെ ഫോറസ്റ്റ് വാച്ചർക്ക്‌ പോലും അറസ്റ്റിനുള്ള അധികാരം; വനനിയമ ഭേദഗതി വിജ്ഞാപനത്തിനെതിരേ ജനരോഷം ശക്തം പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ് പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഇന്ത്യക്കാരനെ പരിക്കൽപ്പിച്ച പാകിസ്താനിയ്ക്ക് യു.എ.ഇ.യിൽ തടവ് ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച്

കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റിൽ പ്രഭാസിന്റെ കൽക്കിയും സലാറും

കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റിൽ പ്രഭാസിന്റെ കൽക്കിയും സലാറും
December 14, 2024

പ്രഭാസ് നായകനായ കൽക്കി എഡി 2898, സലാർ എന്നീ ചിത്രങ്ങൾ ഈ വർഷം കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ പത്ത് ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടി. പട്ടികയിൽ രണ്ടാമതാണ് ചരിത്രം സൃഷ്ടിച്ച കൽക്കി 2898 എഡിയുടെ സ്ഥാനം.

കൂടുതൽ പേർ ഗൂഗിൾ ചെയ്ത ചിത്രങ്ങളുടെ പട്ടികയിൽ ഒമ്പതാമതാണ് പ്രഭാസ്-പൃഥ്വി കൂട്ടുകെട്ടിൽ ഇറങ്ങിയ സലാർ പാർട്ട്-1. ശ്രദ്ധ കപൂർ- രാജ്കുമാർ റാവു പ്രധാന വേഷത്തിലെത്തിയ സ്ത്രീ -2 ആണ് പട്ടികയിൽ ഒന്നാമതുള്ളത്.

2018 ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ചയായിരുന്നു സ്ത്രീ-2. ബോളിവുഡ് ചിത്രം 12ത്ത് ഫെയിൽ, ലാപതാ ലേഡീസ്, ഹനുമാൻ, മഹാരാജ, മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്,ആവേശം, ദി ഗോട്ട് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

എപ്പിക് സയൻസ് വിഭാഗത്തിൽപ്പെട്ട നാഗ് അശ്വിൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് കൽക്കി എഡി. സംഘർഷവും കാലാവസ്ഥയും ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഡിസ്‌ടോപിയൻ പ്രപഞ്ചത്തിൽ സജ്ജീകരിച്ച ചിത്രം ശക്തനായ യോദ്ധാവായ ഭൈരവയുടെ കഥയാണ് പറയുന്നത്.

പാൻ ഇന്ത്യൻ താരമായ പ്രഭാസ് നായകനായി എത്തിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, അന്ന ബെൻ, ശോഭന തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

പ്രഭാസ് വൻ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു കൽക്കി. കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമയാണ് സലാർ.

Related Articles
News4media
  • Entertainment
  • Top News

നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

News4media
  • Entertainment
  • Top News

‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി

News4media
  • Entertainment
  • Top News

പുഷ്പ 2 ന് വ്യാജൻ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം ആളുകൾ, ഹിന്ദി പതിപ്പ് പ്രചരിച്ചത് യുട്യൂബിൽ

News4media
  • Entertainment
  • News

അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബല...

News4media
  • Entertainment
  • News

കൈയ്യിൽ സിനിമക്കഥയുണ്ടോ? സനിമയാക്കാൻ സൂപ്പർതാരം റെ‍ഡി; അവസരവുമായി പ്രഭാസിൻറെ പുതിയ വെബ്സൈറ്റ്

News4media
  • Entertainment

പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരുങ്ങുന്നു, കാത്തിരിക്...

© Copyright News4media 2024. Designed and Developed by Horizon Digital