വൈക്കത്ത് തന്തൈപെരിയാർ സ്മാരക ഉദ്ഘാടനത്തിന് എത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുല്ലപ്പെരിയാർ വിഷയം ഉന്നയിക്കുമെന്ന സൂചനയെത്തുടർന്ന് മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണിക്ക് കേരളം അനുമതി നൽകി. ഇക്കാര്യം തമിഴാനാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയെ അറിയിചച്ചതിനെ തുടർന്നാണ് നടപടി. Kerala gives permission for Mullaperiyar dam repair
തമിഴ്‌നാട് ഔദ്യോഗികമായി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഏഴു പ്രവൃത്തികൾക്കാണ് നിബന്ധനയോടെ ജലവിഭവ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. പുതിയ നിർമാണങ്ങൾ നടത്തരുതെന്നും ജോലികൾ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ സാനിധ്യത്തിലാകണം എന്നും ഉത്തരവിൽ പറയുന്നു. വന നിയമങ്ങൾ പാലിക്കണം. മുൻപ് അനുമതി തേടാതെ തമിഴ്‌നാട് നടത്തിയ അറ്റകുറ്റപ്പണികൾകക്കുള്ള നീക്കം കേരളം തടഞ്ഞിരുന്നു.