web analytics

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പുന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മന്നാർ കടലിടുക്കിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.

മന്നാർ കടലിടുക്കിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

Other news

“ഇന്ന് എന്റെ കുടുംബത്തിൽ ഞാൻ മാത്രം ബാക്കി”; പഴയ കാര്യങ്ങൾ ഓർത്തെടുത്ത് മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമാ പ്രവേശനത്തെക്കുറിച്ചും നടത്തിയ...

ഹോർമൂസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ ഇന്ത്യയിൽ; പ്രതിസന്ധിക്കിടെ വലിയ ആശ്വാസം

ഹോർമൂസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ ഇന്ത്യയിൽ; പ്രതിസന്ധിക്കിടെ വലിയ...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി ജോര്‍ജ്

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി...

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി ചെന്നൈ: ദളപതി...

‘വിവാഹം കഴിക്കാൻ അനുവദിച്ചെങ്കിൽ തീകൊളുത്തും’….. പ്രണയവിവാഹത്തിന് വീട്ടുകാർ എതിർപ്പ്; പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം

പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ വീട്ടുകാർ...

Related Articles

Popular Categories

spot_imgspot_img