മുരുഡേശ്വർ ബീച്ചിൽ വിനോദ യാത്രയ്ക്കെത്തിയ
സ്കൂൾ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ ആറ് അധ്യാപകർക്കെതിരെ കേസെടുത്തു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളുടെ മരണത്തിലാണ് നടപടി. Four female students from a school excursion group drowned in the sea
ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്.
അറസ്റ്റിലായ അധ്യാപകർ വിനോദ യാത്രാ സംഘത്തിലുണ്ടായിരുന്നവരാണ്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.
ചൊവ്വാഴ്ച്ച വൈകിട്ടാണ് മുരുഡേശ്വർ ബീച്ചിൽ അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്.
മൂന്നു പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 3 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണു ലഭിച്ചത്.
ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു.