കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ നാലുപേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധന ഫലമാണ് ഇന്ന് പുറത്തുവന്നത്.(Wayanad Landslide; Four more dead bodies identified)
ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ. മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ കണക്ക് 298 ആയി കഴിഞ്ഞ ദിവസം സർക്കാർ പുതുക്കിയിരുന്നു.
ഉരുൾപൊട്ടലിൽ 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 128 പേരെ കാണാതായതിൽ നിന്ന് 84 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മുണ്ടക്കൈ–ചൂരൽമല ഭാഗത്തുനിന്നും 151 മൃതദേഹങ്ങളും 45 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. നിലമ്പൂർ ഭാഗത്തു നിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളും കിട്ടി. മരിച്ച 254 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.\