web analytics

അടിവസ്ത്രത്തിലും ചെരുപ്പിലും വരെ ഗണപതിയുടെ ചിത്രം; വാള്‍മാര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധവുമായി ഹിന്ദുമത വിശ്വാസികള്‍. ഗണപതിയുടെ ചിത്രങ്ങള്‍ അടിവസ്ത്രങ്ങളിലും ചെരുപ്പിലും സ്വിമ്മിംഗ് സ്യൂട്ടിലും ഉള്‍പ്പെടെ പതിപ്പിച്ച് വില്‍പ്പനയക്കെത്തിച്ചതാണ് പ്രതിഷേധത്തിന് കാരണം.

ഹിന്ദുമത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണതയാണ് കമ്പനിയുടേതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഗണപതിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഉത്പന്നങ്ങള്‍ പിന്‍വലിച്ച് വാള്‍മാര്‍ട്ട് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദേവതയാണ് ഗണപതി.

ഗണപതി ബ്രഹ്‌മചാരിയാണെന്ന വിശ്വാസവും അടിവസ്ത്രങ്ങളില്‍ ഉള്‍പ്പെടെ ദേവ സങ്കല്‍പ്പത്തിന്റെ ചിത്രം പതിച്ചതിലും വാള്‍മാര്‍ട്ടിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വാള്‍മാര്‍ട്ടിന്റെ സാംസ്‌കാരിക അജ്ഞതയാണ് ഇതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

എന്നാല്‍ പ്രതിഷേധങ്ങള്‍ കനത്തതോടെ ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സ്ലിപ്പറുകള്‍, സോക്സുകള്‍, അടിവസ്ത്രങ്ങള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ വാള്‍മാര്‍ട്ട് അവരുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വിമ്മിംഗ് സ്യൂട്ട് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും ഗണപതിയുടെ ചിത്രം നീക്കം ചെയ്തിട്ടില്ല.

അമേരിക്കയിലെ ഹിന്ദു സംഘടനകള്‍ ഉള്‍പ്പെടെ ഈ സംഭവത്തില്‍ കനത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വാള്‍മാര്‍ട്ടിന് നേരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

Related Articles

Popular Categories

spot_imgspot_img