ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിങ് വിഭാഗമായ ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) ആപ്പും വെബ്സൈറ്റും ഇന്ന് രാവിലെ മുതൽ പ്രവർത്തനരഹിതമായി. തൽകാൽ ടിക്കറ്റടക്കം ബുക്ക് ചെയ്യാനാകാതെ യാത്രക്കാർ വലഞ്ഞു.
ഇന്ത്യയിലുടനീളം ഐ.ആർ.സി.ടി.സിയുടെ സെർവർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ഉപയോക്താക്കൾക്കും വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ പോലും സാധിക്കുന്നില്ല. അതിനാൽ യാത്ര പോലും മുടങ്ങുന്ന അവസ്ഥയിലാണ് ആളുകൾ. സാങ്കേതിക പ്രശ്നങ്ങൾ കാരണം അടുത്ത ഒരുമണിക്കൂറിലേക്ക് ഇ-ടിക്കറ്റ് ബുക്കിങ് സേവനവും ലഭ്യമാകില്ലെന്നാണ് ഐ.ആർ.സി.ടി.സിയുടെ അറിയിപ്പ്.
ടിക്കറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കായി യാത്രക്കാർ കസ്റ്റമർ കെയർ നമ്പറുകളായ 14646,0755-6610661, 0755-4090600 എന്നിവയിലോ etckets@irctc.co.in എന്ന വിലാസത്തിലോ മെയിൽ ചെയ്യണമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു.