പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടം നടന്നത്.(Car rammed into Sabarimala pilgrims; Three people were seriously injured)
വഴിയരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്കാണ് നിയന്ത്രണം വിട്ടെത്തിയ കാർ പാഞ്ഞു കയറിയത്. ശബരിമല ദര്‍ശനം നടത്തിയ മടങ്ങിപ്പോവുകയായിരുന്നു ചങ്ങനാശ്ശേരി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ എരുമേലി ആശുപത്രിയില്‍ ചികിത്സയുള്ള തീര്‍ത്ഥാടകരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.