കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, വിളിച്ചത് ജെറ്റ് എയര്‍വെയ്സിന്റെ പേരിൽ; 85കാരന് നഷ്ടമായത് പതിനേഴ് ലക്ഷം രൂപ

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടന്നതായി പരാതി. എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനാണ് തട്ടിപ്പിന് ഇരയായത്. പതിനേഴ് ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്.(Another digital arrest fraud in Kochi)

നവംബര്‍ മാസത്തിലാണ് സംഭവം. ജെറ്റ് എയര്‍വെയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ജെറ്റ് എയര്‍വേയ്സ് മാനേജ്മെന്റുമായി നടത്തിയ തട്ടിപ്പില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ് കഴിഞ്ഞമാസം 22-ാം തീയതിയാണ് ഫോണിൽ വിളിച്ചത്. തട്ടിപ്പിൽ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം അയ്യായിരം രൂപ അയച്ചുതരാന്‍ പറഞ്ഞു. പിന്നീട് 27ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ 17ലക്ഷത്തിലധികം രൂപയാണ് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്.

എന്നാൽ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി എണ്‍പത്തിയഞ്ചുകാരന്‍ അറിയുന്നത്. ഇതിന് പിന്നാലെ സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു....

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ കാന്തല്ലൂർ, മറയൂർ മേഖലയിൽ...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്നു

മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്നു ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img