News4media TOP NEWS
നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

വീടുകളിലെ വൈദ്യുതിബില്ലിൽ എത്ര രൂപയുടെ വ്യത്യാസം ഉണ്ടാകും? ഇത് സാമ്പിൾ മാത്രം അടുത്ത വർഷം ഇനിയും കൂട്ടും

വീടുകളിലെ വൈദ്യുതിബില്ലിൽ എത്ര രൂപയുടെ വ്യത്യാസം ഉണ്ടാകും? ഇത് സാമ്പിൾ മാത്രം അടുത്ത വർഷം ഇനിയും കൂട്ടും
December 7, 2024

തിരുവനന്തപുരം: വൈദ്യുതിനിരക്ക് വർധന നിലവിൽ വന്നതോടെ എല്ലാവർക്കും ഉണ്ടാകുന്ന ഒരു ചോദ്യമാണ് ബില്ലിൽ എത്ര രൂപയുടെ വ്യത്യാസം ഉണ്ടാകുമെന്ന്. വീടുകളിലെ വൈദ്യുതിബില്ലിൽ രണ്ടുമാസത്തിലൊരിക്കൽ ഏകദേശം 14 രൂപ മുതൽ 300 വരെ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. കാലാകാലങ്ങളിൽ ഏർപ്പെടുത്തുന്ന സർച്ചാർജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോൾ തുക ഇതിലുംകൂടും.

​ഗാർഹിക ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകളിലെ വർധന 15 പൈസ മുതൽ 25 പൈസവരെയാണ്. വീടുകളിൽ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജ് രണ്ടുവർഷത്തേക്കും അഞ്ചുമുതൽ 30 രൂപവരെയാണ് കൂട്ടിയത്. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്ക് കൂടില്ലെങ്കിലും പെട്ടിക്കടകൾക്ക് അഞ്ചുപൈസ കൂടും.

ഇത്തവണ യൂണിറ്റിന് 16 പൈസ കൂട്ടിയത് വലിയ വിമർശനങ്ങൾക്ക് ഇടയായിരുന്നു. അടുത്ത വർഷം 12 പൈസ കൂടെ വർധിപ്പിക്കാനും ഇപ്പോൾതന്നെ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയിൽത്താഴെയാണ് റഗുലേറ്ററി കമ്മിഷൻ കൂട്ടാൻ ഉത്തരവിട്ടത്. രണ്ടുവർഷത്തിനിടെ ഇത് മൂന്നാംതവണയാണ് നിരക്കുവർധനയുണ്ടാവുന്നത്.

ജനുവരിമുതൽ മേയ്വരെ അഞ്ചുമാസത്തേക്ക് വേനൽക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി. അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങൾക്ക് അഞ്ചുപൈസ വീതം രണ്ടുവർഷവും കൂടും. വൻകിട വ്യവസായങ്ങൾക്ക് ഈ വർഷം 10 പൈസയും അടുത്തവർഷം അഞ്ചുപൈസയും കൂടും.

ഈവർഷത്തെ നിരക്കുകൾക്ക് 2025 മാർച്ച് 31 വരെയാണ് ബാധകം. അടുത്തവർഷത്തെ പുതിയ നിരക്കുകൾ 2027 മാർച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സർച്ചാർജും നൽകേണ്ടിവരും. ഡിസംബറിൽ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റർ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബി.പി.എൽ. വിഭാഗങ്ങളിലെ വീടുകളിൽ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവുചുരുക്കിയും കുറഞ്ഞനിരക്കിൽ വൈദ്യുതിവാങ്ങിയും നഷ്ടം പരമാവധി കുറയ്ക്കാൻ ബോർഡിനോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

News4media
  • Featured News
  • Kerala
  • News

ഇരുട്ടടിക്ക് തീരുമാനമായി;വൈദ്യുതി നിരക്കും ഫിക്സഡ് ചാർജ്ജും കൂട്ടി

News4media
  • Kerala
  • News
  • Top News

പൊതുജനത്തിന് ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു, ഉത്തരവ് നാളെ ഇറങ്ങും

News4media
  • Kerala
  • News
  • Top News

ഇരുട്ടടി വരുന്നുണ്ട്; പ്രത്യേക സമ്മർ താരിഫ് ഉടൻ; സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അനിവാ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]