കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ തല കുടുങ്ങി; ആലുവയിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. ആലുവ മുപ്പത്തടത്താണ് ദാരുണ സംഭവം നടന്നത്. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി പ്രദീപ്(45) ആണ് മരിച്ചത്.(head stuck in concrete mixing machine; young man died in aluva)

ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. ബിനാനിപുരം പൊലീസ് സ്റ്റേഷന് സമീപം മുപ്പത്തടം സ്വദേശി സുനിലിന്റെ വീട്ടിലായിരുന്നു പ്രദീപിന് കോൺക്രീറ്റ് പണി. ജോലിക്ക് ശേഷം യന്ത്രം ഓഫ് ചെയ്യാതെ തല അകത്തേക്ക് നീട്ടി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് പ്രദീപിന്റെ തല അകത്ത് കുടുങ്ങിയത്.

ഉടൻ യന്ത്രം നിർത്തി ആളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. തൃശൂർ കല്ലുത്തി മേലൂർ ആലഞ്ചേരിമറ്റത്ത് വീട്ടിൽ താമസിക്കുന്ന സുബ്രൻ-ഓമന ദമ്പതികളുടെ മകനാണ് പ്രദീപ്. ബിനാനിപുരം പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍ തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി സമർപ്പിച്ചിരിക്കുന്ന പരാതികളിൽ...

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ മൂന്നാർ പള്ളിവാസലിലെ റിസോർട്ടിൽ മോഷണം നടത്തിയ...

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ്

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ് ചങ്ങനാശേരി: ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തിൽ നാലു...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആക്രമണത്തില്‍ നിന്ന് സഹോദരങ്ങൾ രക്ഷപെട്ടത് അത്ഭുതകരമായി

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആക്രമണത്തില്‍ നിന്ന് സഹോദരങ്ങൾ രക്ഷപെട്ടത് അത്ഭുതകരമായി വയനാട്ടിൽ...

Related Articles

Popular Categories

spot_imgspot_img