web analytics

കട്ടപ്പനയിൽ യുവാവിന്റെ ശരീരത്തിൽ ബസ് പാഞ്ഞുകയറിയ സംഭവം: ഡ്രൈവറുടെ ലൈസൻസ് തെറിച്ചു ! ഒരു മാസം പരിശീലനവും

ഇടുക്കി കട്ടപ്പന പുതിയ ബസ് സ്റ്റാൻറിൽ ടെർമിനലിൽ വാഹനം കാത്തിരുന്ന യുവാവിന്റെ ശരീരത്തിൽ കഴിഞ്ഞ ദിവസം ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. Driver’s license suspended after bus runs over young man’s body

ഡ്രൈവർ ബൈസൺ വാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത് . സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകാരുടെ ഭാഗത്തെ കസേരയിലിരുന്ന കുമളി സ്വദേശി വിഷ്ണു പതിരാജ് (20) വിനാണ് അപകടമുണ്ടായത്.

ബസ് സ്റ്റാൻഡിൽ നിന്നും പിന്നോട്ടെടുത്ത ബസ് ഗിയർ മാറിവീണ് മുന്നോട്ട് കുതിക്കുകയായിരുന്നു. തുടർന്ന് ബസ് വിഷ്ണുവിന്റെ മേലേയ്ക്ക് ഇടിച്ചുകയറി. കഴുത്തൊപ്പം ബസ് ഇടിച്ചുകയറിയതോടെ ഇരുന്ന കസേര ഉൾപ്പെടെ പിന്നിലേക്ക് വളഞ്ഞു. ഇതോടെ സമീപത്തുള്ളവർ ഓടിക്കൂടി. ബസ് പിന്നിലേക്ക് എടുക്കാൻ ആവശ്യപ്പെട്ടു.

ഇതോടെ ഡ്രൈവർ ബസ് പിന്നിലേക്ക് എടുത്തു. കണ്ടു നിന്നവർ ശ്വാസം അടക്കിപ്പിടിച്ചെങ്കിലും എല്ലാവരേയും അതിശയപ്പെടുത്തി വിഷ്ണു എഴുനേറ്റു നടന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ വിഷ്ണുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കാലിന്റെ മുട്ടിനാണ് വിഷ്ണുവിന് പരിക്ക് ഉണ്ടായത് . കുമളി- മൂന്നാർ ഓടുന്ന ദിയ ബസാണ് അപകടമുണ്ടാക്കുന്നത്.

ഒരു മാസത്തേക്കാണ് ഇടുക്കി ആർ.ടി. ഒ. ലൈസൻസ് സസ്‌പെൻഡ് ചെയ്തത് . വരുന്ന ഒരുമാസം എടപ്പാൾ ഐ.ഡി. ടി .ആർ. ഇൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനവും ഡ്രൈവർ നേടണം.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ലംഘിച്ചാൽ തടവുശിക്ഷ

ലംഘിച്ചാൽ തടവുശിക്ഷ ആലപ്പുഴ: വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് കോടതി ശിക്ഷ വിധിച്ച...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യ-...

വാട്സ്ആപ്പ് സ്റ്റാറ്റസിനു പിന്നാലെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

വാട്സ്ആപ്പ് സ്റ്റാറ്റസിനു പിന്നാലെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു കാഞ്ഞങ്ങാട്: വാട്സാപ്പ് സ്റ്റാറ്റസിനു പിന്നാലെ...

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ...

Related Articles

Popular Categories

spot_imgspot_img