കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപത്താണ് സ്ഫോടനം നടന്നത്. അർധരാത്രിയിലാണ് സംഭവം.(Bomb blast in Kannur panoor)
നാടൻ ബോംബാണ് എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായതായാണ് വിവരം.രണ്ട് ദിവസത്തിന് മുൻപ് ഇതേ സ്ഥലത്തിന് തൊട്ടടുത്തായി കുന്നുമ്മലിൽ സ്‌ഫോടനം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥാലത്ത് കണ്ടോത്തും ചാലിലും സ്ഫോടനം ഉണ്ടായിരുന്നു.