കഞ്ചാവ് കടത്തിന് 35 കാരനായ ബംഗ്ലാദേശി യുവാവിനെ ദുബൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഞ്ചാവ് കടത്തിയതിന് പുറമെ കഞ്ചാവ് വിൽക്കാൻ കൂടെയുള്ള യുവാവിനെ പ്രേരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. ഉം അൽ ഖുവൈൻ പോലീസിന്റെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ടമെന്റ് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനിലാണ് ദുബൈയിലെ അൽ നഹ് ഏരിയയിൽ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. Dubai man sentenced to life in prison for cannabis smuggling
2023 ൽ അറസ്റ്റിലായ ജോർദാൻ സ്വദേശിയാണ് കഞ്ചാവ് വിൽപ്പപനയുമായി ബന്ധപ്പെട്ട വിവരം നൽകുന്നത്. ഇതോടെ പ്രധാന വിതരണക്കാരനായ ബംഗ്ലാദേശിയിലേക്ക് പോലീസ് എത്തുകയായിരുന്നു. ഇയാളിൽ നിന്നും കണ്ടെടുത്ത ബാഗിൽ നിന്നും കഞ്ചാവും ലഹരി ഉത്പന്നങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ അപ്പാർട്ട്‌മെന്റിന്റെ സീലിങ്ങിന്റെ മുകളിൽ നിന്നും കഞ്ചാവ് കണ്ടെത്തി. പ്രതി കുറ്റം നിഷേധിച്ചെങ്കിലും , സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ട് എന്നിവ പരിഗണിച്ച് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.