ന്യൂഡൽഹി: അസമിൽ ബീഫിന് പൂർണ നിരോധനം ഏർപ്പെടുത്തി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.(Assam Government banned beef)
നേരത്തെ ക്ഷേത്ര പരിസരങ്ങളിൽ മാത്രമായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് സമ്പൂര്‍ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച ഹിമന്ത ബിശ്വ ശര്‍മ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സാംഗുരിയില്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ബീഫ് വിതരണം ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന്റെ പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.