വണ്ടിപ്പെരിയാർ മ്ലാമലയിൽ സാമൂഹവിരുദ്ധർ ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു. മ്ലാമല എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ പ്രശാന്തിന്റെ ഓട്ടോറിക്ഷയാണ് വെള്ളിയാഴ്ച അർധരാത്രി സാമൂഹവിരുദ്ധർ കത്തിച്ചത്. Anti-social elements pour petrol on parked autorickshaw and set it on fire
തുടർന്ന് തൊട്ടടുത്ത വീട്ടിലെ ആളുകളെ വിളിച്ചുണർത്തുകയും അവിടെ നിന്നും വെള്ളം കോരിയൊഴിച്ച് തീ കെടുത്തുകയും ചെയ്തു പിന്നീട് വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മ്ലാമല്ല കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാമൂഹ്യവിരുദ്ധർ കത്തിക്കുന്ന രണ്ടാമത്തെ വാഹനമാണ് ഇത്. മുൻപ് എസ്റ്റേറ്റ് അധികൃതരുടെ വാഹനമാണ് സാമൂഹ്യവിരുദ്ധർ കത്തിച്ചത് അതിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.