പന്തളത്ത് വീടിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പന്തളം കുരമ്പാലയില്‍ പുലര്‍ച്ചെ എംസി റോഡിലാണ് അപകടം. ആശാന്‍തുണ്ടില്‍ കിഴക്കേതില്‍ രാജേഷ് എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് പൂര്‍ണമായി തകര്‍ന്നു. അപകടസമയത്ത് രാജേഷ്, ഭാര്യ ദീപ, മക്കള്‍ മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ അത്ര ഗുരുതരമല്ലെന്നാണ് വിവരം. Accident as goods lorry overturns on top of house in Kurambala, Pandalam