web analytics

വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്ന കാരണത്താൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്ന കാരണത്താൽ മാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. പെണ്‍സുഹൃത്തിന്റെ ആത്മഹത്യയില്‍ കര്‍ണാടകാ സ്വദേശിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയ കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കുറ്റാരോപിതന്‍ തന്റെ പ്രവൃത്തികളിലൂടെ മരിച്ച വ്യക്തിക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.(Broken relationships don’t inherently amount to abetment of suicide says Supreme Court)

ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. കർണാടക സ്വദേശിയായ കമറുദ്ദീന്‍ ദസ്തഗിര്‍ സനാദിയുടെ പെണ്‍സുഹൃത്തായിരുന്ന 21-കാരി 2007 ഓഗസ്റ്റില്‍ ചെയ്തിരുന്നു. ഇതേ തുടർന്ന് വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന യുവതിയുടെ മാതാവിന്റെ പരാതിയില്‍ സനാദിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ സനാദിയെ ഹൈക്കോടതി ശിക്ഷിച്ചു.

വഞ്ചന, ആത്മഹത്യാപ്രേരണക്കുറ്റങ്ങളില്‍ സനാദിയെ കുറ്റക്കാരനാണെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ വിധി. ഇതാണ്‌ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയത്‌.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

നീതി മെഡിക്കൽ സ്റ്റോർ പൂട്ടാൻ നീക്കം; ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ബി.ജെ.പി, കല്ലൂർക്കാട് സംഘർഷാവസ്ഥ

കല്ലൂർക്കാട്: പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള അധികൃതരുടെ...

ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ

ടെഹ്‌റാൻ: ലോകരാഷ്ട്രങ്ങൾക്കിടയിൽ വീണ്ടും നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി ഇറാൻ പ്രസിഡന്റ് മസൂദ്...

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

മാനന്തവാടിയിൽ ചെക്ക് ഡാമിൽ മുങ്ങിമരണം; പമ്പയിൽ ഒരാൾ കാണാതായി

മാനന്തവാടിയിൽ ചെക്ക് ഡാമിൽ മുങ്ങിമരണം; പമ്പയിൽ ഒരാൾ കാണാതായി വയനാട് / പത്തനംതിട്ട...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

Related Articles

Popular Categories

spot_imgspot_img