കാട്ടാനശല്യം രൂക്ഷമായതോടെ മുണ്ടക്കയത്തെ റബ്ബർ എസ്റ്റേറ്റുകളിൽ പലയിടത്തും പണിക്കിറങ്ങാൻ കഴിയാതെ തൊഴിലാളികൾ. 20 ൽ അധികം വരുന്ന കാട്ടാനകളാണ് റബ്ബർ എസ്റ്റേറ്റുകളിലും പ്രദേശത്തെ തോട്ടങ്ങളിലും തമ്പടിച്ചിരിക്കുന്നത്. Wild elephants cause trouble: Workers unable to go to Estel’s farm in Mundakayam
ഇതോടെ തോട്ടത്തിൽ കയറിയാൽ തൊഴിലാളികളെ കാട്ടാന ആക്രമിക്കുമെന്ന സ്ഥിതിയായി. പലപ്പോഴും തൊഴിലാളികളിൽ പലരേയും കാട്ടാന ഓടിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻപൊക്കെ അപൂർവമായാണ് പ്രദേശത്ത് കാട്ടാനയുടെ സാനിധ്യം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിരമായി കാട്ടാനക്കൂട്ടം പ്രദേശത്തെ തോട്ടങ്ങളിൽ സൈ്വര്യ വിഹാരം നടത്തുന്ന സ്ഥിതിയാണ്.
ഇതോടെ പുലർച്ചെ റബ്ബർ ടാപ്പിങ്ങിനിറങ്ങാൻ തൊഴിലാളികൾ മടിക്കുന്ന സ്ഥിതയാണ്. കാട്ടാനകളെ പ്രദേശത്തു നിന്നും തുരത്താൻ വനം വകുപ്പ് ഇടപെടണമെന്ന ആവശ്യവുമായി തൊഴിലാളികളും കർഷകരും രംഗത്തെത്തി.