പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തൽ. പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥിനി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണത്തിലാണ് നിലവില്‍ പൊലീസ്. Plus Two student who died of fever is pregnant
സംഭവത്തിൽ സഹപാഠിയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തായ 17-കാരന്റെ രക്തസാമ്പിളുകള്‍ ആണ് പരിശോധയ്ക്ക് അയച്ചത്. പിതൃത്വം തെളിയിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും. മരണപ്പെട്ട പെൺകുട്ടി അമിതമായി മരുന്നു കഴിച്ചിരുന്നു എന്ന് ഡോക്ടർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കും. .
മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.
നവംബര്‍ 22-ാം തീയതി പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.