അയ്യപ്പ ഭക്തരെ ‘സ്വാമി’ എന്ന് അഭിസംബോധന ചെയ്യണമെന്ന് ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസിനു കർശന നിർദേശം. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോഴും ആത്മസംയമനം കൈവിടരുതെന്ന് അവർ പറഞ്ഞു. ഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.Strict instructions to police on duty at Sabarimala
കാക്കി പാൻട്സ് ധരിച്ചെത്തുന്നവരെ പരിശോധന കൂടാതെ കടത്തിവിടരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്ക്വാഡ് നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുതെന്നും പൊലീസ് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
തിരക്ക് നിയന്ത്രിക്കാൻ വടിയെടുക്കാൻ പാടില്ല. ജോലി സമയത്ത് മൊബൈൽ ഫോണിൽ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. സി.സി.ടി.വിയിലൂടെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിരീക്ഷിക്കപ്പെടും. ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. തിരക്ക് നിയന്ത്രിക്കാൻ വിസിൽ ഉപയോഗിക്കാം.