ഡൽഹി: പ്ലസ്ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളാണ് കോടതി തള്ളിയത്. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു.(Plus two bribe case; supreme court rejects appeal against km shaji
കേസിൽ 54 സാക്ഷി മൊഴികൾ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാൽ അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.
കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നായിരുന്നു കേസ്. 2022 ജൂൺ 19നാണ് ഷാജിക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെയുള്ള എല്ലാ നടപടികളും കോടതി റദ്ദ് ചെയ്തിരുന്നു.