web analytics

പിടിക്കപ്പെടാതിരിക്കാൻ മുൻകരുതലുകൾ പലതും സ്വീകരിച്ചു; പക്ഷെ കുടവയർ ചതിച്ചു; പെരുമ്പാവൂർ സ്വദേശിനി ജെയ്‌സിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ​ഗിരീഷ് ബാബു കുടുങ്ങിയത് ഇങ്ങനെ…

കൊച്ചി: കളമശേരി കൂനംതൈയിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിനി ജെയ്‌സിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കുടുക്കിയത് കുടവയറിന്റെ സിസിടിവി ദൃശ്യങ്ങൾ. പിടിക്കപ്പെടാതിരിക്കാൻ മുഖ്യപ്രതി ഗിരീഷ് ബാബു മുൻകരുതലുകൾ പലതും സ്വീകരിച്ചിരുന്നെങ്കിലും ഇയാൾക്ക് വിനയായത് സ്വന്തം കുടവയർ തന്നെയാണ്. ഗിരീഷ് ബാബു, കാമുകിയായ ഖദീജ എന്നിവരാണ് കേസിലെ പ്രതികൾ.

ജെയ്‌സിയുടെ മൃതദേഹം കണ്ടെടുത്ത അന്നുതന്നെ അപ്പാർട്ട്‌മെന്റിന് സമീപത്തേക്ക് ഒരാൾ ഹെൽമറ്റ് ധരിച്ച് ചെല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇയാൾ മറ്റൊരു ടി-ഷർട്ട് ധരിച്ച് ഹെൽമറ്റ് ധരിച്ച് മടങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ ജെയ്‌സിക്കൊപ്പം നേരത്തെ താമസിച്ചിരുന്ന സ്ത്രീകളെ കാണിച്ചതോടെയാണ് ദൃശ്യത്തിലുള്ളത് ഗിരീഷാണെന്ന് തിരിച്ചറിഞ്ഞത്. ശരീരപ്രകൃതവും കുടവയറുമാണ് ഇയാളെ തിരിച്ചറിയാൻ സഹായമായെന്ന് പൊലീസ് പറഞ്ഞു. എംസിഎ ബിരുധധാരിയാണ് ഗിരീഷ്.

ഈ മാസം 17നാണ് ജെയ്‌സിയെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണവും സ്വർണവും മോഷ്ടിക്കാനായി ഗിരീഷും കാമുകിയായ ഖദീജയും ചേർന്ന് മാസങ്ങളോളം ആസൂത്രണം നടത്തി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്. മദ്യം നൽകിയതിനു ശേഷം ഡംബൽ ഉപയോഗിച്ച് തലക്കടിച്ചാണ് ജെയ്‌സിയെ കൊലപ്പെടുത്തിയത്

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന്...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

Related Articles

Popular Categories

spot_imgspot_img