web analytics

അത്തരം കോച്ചിം​ഗ് ഒന്നും സ്കൂളുകളിൽ വേണ്ട; ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രത്യേക ഉത്തരവ്‌

കൊച്ചി: സ്‌കൂൾ അധ്യയനത്തെ ബാധിക്കുന്ന തരത്തിൽ ഒരുവിധ കോച്ചിങ്‌ ക്ലാസുകളും പാടില്ലെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രത്യേക ഉത്തരവ്‌. വിദ്യാർഥികളെ സ്‌കോളർഷിപ്പ്‌ പരീക്ഷകൾക്ക്‌ സജ്‌ജരാക്കുന്നതിനായി വിവിധ സ്‌കൂളുകളിൽ പണം വാങ്ങിയും മറ്റും കോച്ചിങ്‌ തകൃതിയായി നടന്നുവരുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ ഉത്തരവ്‌ ഇറക്കിയത്‌.

മിക്ക സ്‌കൂളുകളും എൻ.എം.എം.എസ്‌, എൽ.എസ്‌.എസ്‌, യു.എസ്‌.എസ്‌. സ്‌കോളർഷിപ്പ്‌ പരീക്ഷൾക്കു വേണ്ടിയാണ് ഉയർന്ന ഫീസ്‌ വാങ്ങി കോച്ചിങ്‌ ക്ലാസ്‌ സംഘടിപ്പിച്ചുവരുന്നത്‌. കോച്ചിങ്‌ മേഖലയിലെ വിദഗ്‌ധർ എന്ന വ്യാജേന സമീപത്തുള്ള സ്‌കൂളുകളിലെ അധ്യാപകരാണ്‌ മിക്കപ്പോഴും ക്ലാസുകൾ എടുക്കുന്നതെന്ന്‌ ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇ-മെയിൽ വഴി പരാതി ലഭിച്ചിരുന്നു.

ഇതേത്തുടർന്നാണ്‌ കഴിഞ്ഞ 21-ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കർശന നിർദേശം നൽകി ഇത്തരമൊരു ഉത്തരവിറക്കിയത്‌. മിക്ക സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഇത്തരം കോച്ചിങ്‌ നടന്നുവരുന്നുണ്ടെന്നതാണ് യാഥാർഥ്യം. ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട അധ്യാപകർക്കും സ്‌ഥാപന മേധാവിക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img