മൂന്നാർ മാട്ടുപ്പെട്ടിയിൽ റോഡിന് കുറകെ ചാടിയ കാട്ടുപോത്തിനെ ഇടിച്ച് കാർ തകർന്നു. ചെണ്ടുവര ലോവർ ഡിവിഷനിൽ പി.ജീവയുടെ കാറാണ് തകർന്നത്. വെള്ളിയാഴ്ച രാത്രിയിൽ മാട്ടുപ്പട്ടി ഹൈറേഞ്ച് സ്കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. Car crashed after hitting a buffalo that jumped across the road
ഇയാളും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. തേയില തോട്ടത്തിൽ നിന്നും പൊടുന്നനെ കാട്ടുപോത്ത് റോഡിന് കുറുകെ ചാടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാറിന്റെ മുൻവശം തകർന്നു.