web analytics

വളയിട്ട കൈകളിൽ വളയം ഭദ്രം, പെൺബുദ്ധി പിൻബുദ്ധി, വീട്ടമ്മ, രണ്ട് കുട്ടികളുടെ അമ്മ കാമുകന്റെയൊപ്പം ഒളിച്ചോടി… ഇത്തരം തലക്കെട്ടുകൾ ഇനി വേണ്ട…

കൊല്ലം: വനിതകളെ പരാമർശിച്ചുകൊണ്ടുള്ള വാർത്തകളിൽ, മാദ്ധ്യമങ്ങളുടെ ഭാഷയിലും സമീപനത്തിനും മാറ്റം വരുത്തണമെന്ന് വനിതാ കമ്മീഷൻ.

ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണം. ‘വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെയുള്ള പത്ര തലക്കെട്ടുകൾ ഒഴിവാക്കണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശിച്ചു.

ഏത് ജോലിയിലായാലും സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കണം. ‘വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെയുള്ള തലക്കെട്ടുകൾ പരാമർശിച്ചുകൊണ്ടാണ് കമ്മീഷൻ ഇത് വ്യക്തമാക്കിയത്.

സ്ത്രീകൾ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ കുഴപ്പത്തിലായാൽ ‘പെൺബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോ​ഗവും ഒഴിവാക്കണം.

ഇത്, സ്ത്രീ ചെയ്തതുകൊണ്ട് മോശമായി എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നതെന്നും വനിത കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഒരുമിച്ചു ജീവിക്കാനായി രഹസ്യമായി കല്യാണം കഴിക്കുമ്പോൾ, ‘രണ്ട് കുട്ടികളുടെ അമ്മ കാമുകന്റെയൊപ്പം ഒളിച്ചോടി’ എന്ന രീതിയിൽ വനിതകളുടെ മേൽ പഴിചാരുന്ന തലക്കെട്ടുകൾ മാറ്റണം.

വിദ്യാഭ്യാസം, ആരോ​ഗ്യം, നിക്ഷേപം, സൈനിക സേവനം എന്നിവ പുരുഷന്മാരുടെ കടമയാണെന്നും എന്നാൽ പാചകം, വൃത്തിയാക്കൽ, ശിശുസംരക്ഷണം എന്നിവ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നുമുള്ള തരത്തിലുള്ള അവതരണവും മാറ്റണമെന്നും കമ്മീഷന്റെ ശുപാർശയിൽ പറയുന്നു.

ഔദ്യോഗിക ഉപയോഗത്തിനും മാദ്ധ്യമങ്ങൾക്കുമായി ലിംഗസമത്വത്തിൽ അധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയാറാക്കണമെന്നും വനിതാ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തമെത്തി; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം തിരുവനന്തപുരം നഗരത്തിൽ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ നിലപാട് നിര്‍ണായകം

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ...

Related Articles

Popular Categories

spot_imgspot_img