പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; കുറുവാ സംഘമെന്ന് ഇടുക്കിക്കാർ; അല്ലെന്ന് പോലീസ്

നെടുംകണ്ടം: നെടുംകണ്ടം, തൂക്കുപാലം മേഖലകളിൽ അപരിചിതർ നിരീക്ഷണത്തിന് എത്തുന്നത് പതിവായതോടെ പ്രദേശവാസികൾ ആശങ്കയിൽ.

അപരിചിതരായ ചിലർ പകൽ സമയം വീടുകൾക്ക് മുന്നിലെത്തി നിരീക്ഷണം നടത്തുകയാണ്. ഇതിന്റെ സിസിടിവി ​ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറുവ സംഘങ്ങളെ പറ്റിയുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പകൽസമയം വീടുകൾക്ക് സമീപമെത്തി ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന അപരിചിതരെ കുറിച്ച് പ്രദേശവാസികളിൽ സംശയം വർധിച്ചത്.

നെടുങ്കണ്ടം മേഖലയിൽ പട്ടാപകൽ വീടുകൾക്ക് സമീപം എത്തി നിരീക്ഷണം നടത്തുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒരു വീടിന്റെ ഗേറ്റ് കടന്ന് അകത്ത് കയറിയ യുവാവ് ആളുകളെ കണ്ടതോടെ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണം.

ഇങ്ങനെ പല വീടുകൾക്ക് സമീപവും ഇയാളെത്തിയതായാണ് വിവരും. ആൾപ്പെരു മാറ്റം കണ്ടാൽ ഓടിമാറുന്ന ഇയാൾക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ആശങ്കയിലായ നാട്ടുകാർ നൽകിയ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നെടുങ്കണ്ടം പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പകൽ നിരീക്ഷണം നടത്തിയ രാത്രി സംഘമായി എത്തി മോഷണം നടത്തുന്ന കുറുവ സംഘമാണോ ഇതെന്നാണ് നാട്ടുകാരുടെ സംശയം.

കുറുവ സംഘത്തിൽ ഉൾപ്പെട്ട ചിലരുടെ ബന്ധുക്കൾ മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.

എന്നാൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് കുറുവ സംഘങ്ങൾ പോലുള്ള മോഷ്ടാക്കളല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞദിവസം രാത്രിയിൽ നെടുങ്കണ്ടത്തെ വീടിന് സമീപം പതുങ്ങിയിരുന്ന അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടിയിരുന്നു. അപരിചിതരായ ആളുകളുടെ സാന്നിധ്യം പതിവായതോടെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്)...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത്...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5...

Related Articles

Popular Categories

spot_imgspot_img