web analytics

ജീവനക്കാരായാലും കച്ചവടക്കാരായാലും ഹിന്ദുക്കൾ മതി; അഹിന്ദുക്കളെ ഒഴിവാക്കാൻ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം

തിരുമല: തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരിൽ അഹിന്ദുക്കളെ ഒഴിവാക്കാൻ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). അഹിന്ദുക്കളായ ജീവനക്കാർ സർക്കാരിന്റെ മറ്റ് സെക്ടറുകളിൽ ജോലി നോക്കുകയോ സ്വമേധയാ വിരമിക്കുന്ന വൊളന്ററി റിട്ടയർമെന്റ് സ്കീം (VRS) തിരഞ്ഞെടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് TTD പ്രമേയം പാസാക്കി.

തിരുപ്പതിയിലെ ലഡ്ഡുവിവാ​ദം ചർച്ചയായതിന് പിന്നാലെ ജീവനക്കാരെല്ലാം ഹിന്ദുക്കളാകേണ്ടതിന്റെ ആവശ്യകത പുതിയ TTD ചെയർമാൻ ബി.ആർ നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. ടിടിഡിയിലെ ജീവനക്കാരെല്ലാം ഹിന്ദുവായിരിക്കണമെന്നും അതിനായി പ്രയത്നിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന സ്വതന്ത്ര ട്രസ്റ്റാണ് ടിടിഡി. അഹിന്ദുക്കളായ തൊഴിലാളികളെ ജീവനക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രസ്റ്റ് ചെയർമാൻ ബി.ആർ നായിഡു. കൂടാതെ ക്ഷേത്രത്തിനകത്തും പരിസരപ്രദേശങ്ങളിലും ഹിന്ദു കച്ചവടക്കാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദം നൽകൂവെന്നും ക്ഷേത്രട്രസ്റ്റ് അറിയിച്ചു. അഹിന്ദുക്കളായ കച്ചവടക്കാരെ ക്ഷേത്രാതിർത്തികളിൽ നിന്ന് മാറ്റുമെന്ന് ടിടി‍ഡി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവും സുഹൃത്തും; സംഭവിച്ചത് ഇങ്ങനെ:

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരു ∙ രാജരാജേശ്വരി...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

Related Articles

Popular Categories

spot_imgspot_img