web analytics

അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചു; രണ്ടുപവൻ്റെ കൈച്ചെയിൻ ഒളിപ്പിച്ചത് മല ദ്വാരത്തിൽ! പിതാവിനെ ശുശ്രൂഷിക്കാൻ വന്ന റംഷാദ് പിടിയിൽ

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ.

തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മൻസിലിൽ റംഷാദ് (23) ആണ് പിടിയിലായത്. മഅ്ദനിയുടെ വീട്ടിലെ ജോലിക്കാരനാണ് ഇയാൾ.

വീട്ടിൽ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്നത് റംഷാദായിരുന്നു. തിരുവനന്തപുരത്ത് 35 കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ റംഷാദ്. എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്.

മഅ്ദനിയുടെ കലൂർ ദേശാഭിമാനി റോഡിലെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണവും 7500 രൂപയും മോഷണം പോയത്. ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

ഇന്നലെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തിൽ ഒളിപ്പിച്ച രണ്ട് പവന്റെ കൈച്ചെയിൻ കണ്ടെടുത്തു.

അവശേഷിക്കുന്നതിൽ കുറേ സ്വർണം വിൽക്കാനായി കൂട്ടുകാരനെ ഏൽപ്പിച്ചെന്നും വെളിപ്പെടുത്തി. കൂട്ടുകാരനായി തെരച്ചിൽ നടത്തി വരികയാണ്.

എസ്.ഐ.മനോജ്, എ.എസ്.ഐ. മുജീബ്, സീനിയർ സി.പി.ഒ. അനീഷ്, സി.പി.ഒ.ജിനുമോൻ, വനിതാ സി.പി.ഒ. ബുഷറ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മഅ്ദനി വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

ഖത്തർ എയർവേയ്‌സ് ഇളവ് പ്രഖ്യാപിച്ചു; യാത്ര സൗജന്യമായി പുനഃക്രമീകരിക്കാം

ഖത്തർ എയർവേയ്‌സ് ഇളവ് പ്രഖ്യാപിച്ചു; യാത്ര സൗജന്യമായി പുനഃക്രമീകരിക്കാം ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ...

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം...

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മലയാളി...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Related Articles

Popular Categories

spot_imgspot_img