കഴിഞ്ഞ വർഷം അപകടത്തിൽപ്പെട്ടത് 150 ആംബുലൻസുകൾ; ജീവന്‍ രക്ഷാ വാഹനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെട്ടത് 29 പേർക്ക്

കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആംബുലന്‍സ് അപകടങ്ങളില്‍ മരിച്ചത് 29 പേരെന്ന് റിപ്പോര്‍ട്ട്. 150 ആംബുലന്‍സ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജീവന്‍ രക്ഷാ വാഹനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഒരു ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചിലില്‍ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമര്‍ജന്‍സി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘വളരെ വലിയ അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാനും അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു വലിയ ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാനും പോകുമ്പോള്‍ മാത്രമാണ് വേഗപരിധി മറികടക്കാനും വണ്‍വേ തെറ്റിച്ചും റെഡ് ലൈറ്റ് മറികടന്നുമെല്ലാം വാഹനമോടിക്കാന്‍ ആംബുലന്‍സിന് അനുവാദമുള്ളൂ.

ഇങ്ങനെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വാഹനം ഓടിക്കാതെ മൊബൈലില്‍ സംസാരിച്ചും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും നാവിഗേഷന്‍ സംവിധാനത്തില്‍ കൂടെ കൂടെ നോക്കിയും ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാല്‍ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും.

മുന്‍വര്‍ഷത്തെക്കാള്‍ അപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 169 ആംബുലന്‍സ് അപകടങ്ങളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം നടന്ന 150 ആംബുലന്‍സ് അപകടങ്ങളിലായി 117 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 63 പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ 820 ആംബുലന്‍സ് അപകടങ്ങളാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 161 പേര്‍ക്കാണ് ഈ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അപകടങ്ങളില്‍ 974 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അടിയന്തരസാഹചര്യങ്ങളില്‍ ട്രാഫിക് നിയന്ത്രണങ്ങളില്‍ നിന്ന് ആംബുലന്‍സുകളെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരമാവധി വേഗതയിലാണ് ആംബുലന്‍സുകള്‍ നിരത്തിലോടുന്നത്. ഇതിന് പുറമെ യുവ ഡ്രൈവര്‍മാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ സ്വാധീനവും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ 9,964 ആംബുലന്‍സുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 476 ആംബുലന്‍സുകള്‍ ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലാണ്. എന്നാല്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 5000 ആംബുലന്‍സ് മാത്രമാണ് നിലവില്‍ നിരത്തിലോടുന്നത്.

എല്ലാ രോഗികളെയും അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കണമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. ആംബുലന്‍സില്‍ കയറ്റുന്ന രോഗികളില്‍ 25 ശതമാനം പേരെ മാത്രമാണ് അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കേണ്ടിവരിക. എന്നാൽ ഭൂരിഭാഗം കേസുകളിലും ഡ്രൈവര്‍മാര്‍ അമിതവേഗത്തിലാണ് വാഹനമോടിക്കുന്നത്,’ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ പറഞ്ഞു.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ മദ്യപാനശീലവും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും സൂചനയുണ്ട്. അടിയന്തര സര്‍വീസ് ആയതിനാല്‍ പോലീസുദ്യോഗസ്ഥര്‍ പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാറില്ല. ഈ സാഹചര്യം ചിലര്‍ മുതലെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ലഭിക്കാത്തതും സ്ഥിതി വഷളാക്കുന്നുവെന്ന് കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ട്രഷറര്‍ മുഹമ്മദ് ജലീല്‍ പറഞ്ഞു.

പുതുതായി ജോലിയ്‌ക്കെത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വാഹനം അമിതവേഗത്തിലോടിക്കാനാണ് താല്‍പ്പര്യം കാണിക്കുന്നത്. കൂടാതെ യുവ ഡ്രൈവര്‍മാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ റീലുകളുടെ സ്വാധീനവും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവന്‍രക്ഷിക്കുന്ന ജോലിയാണിതെന്നും ആ ജോലിയെ സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് പരിശീലനപരിപാടികള്‍ സംഘടിപ്പിക്കണമെന്നും മുഹമ്മദ് ജലീല്‍ ആവശ്യപ്പെട്ടു.

സാധാരണയായി താഴെ പറയുന്ന സമയങ്ങളിലാണ് നാം ആംബുലന്‍സിനെ ആശ്രയിക്കേണ്ടി വരുന്നത്.

  1. കിടപ്പ് രോഗികളെ / പ്രായമായവരെ ആശുപത്രി കളിലെത്തിക്കാന്‍
  2. ചില രോഗികളെ സ്‌കാനിങ്ങ് പോലുള്ള പരിശോധനയ്ക്ക് കൊണ്ടുപോകാന്‍
  3. ഒരു ആശുപത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോകാന്‍
  4. മൃതശരീരം കൊണ്ടുപോകാന്‍
  5. ചെറിയ വാഹന അപകടങ്ങളില്‍ ഗുരുതരമല്ലാത്ത പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍
  6. വളരെ വലിയ അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍
  7. അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു വലിയ ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ .

ഇവയില്‍ അവസാനം സൂചിപ്പിച്ച രണ്ടു കാര്യങ്ങള്‍ക്കൊഴികെ വളരെ പെട്ടെന്ന് എത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അവസാനം പറഞ്ഞ രണ്ടു അവസരത്തില്‍ വളരെ ശ്രദ്ധയോടും, സൂക്ഷ്മതയോടും കൂടി മാത്രമേ വേഗപരിധി മറികടക്കാനും, വണ്‍വേ തെറ്റിച്ചും, റെഡ് ലൈറ്റ് മറികടന്നുമെല്ലാം വാഹനമോടിക്കാവൂ.

കൂടാതെ മൊബൈല്‍ സംസാരിച്ചും, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും, നാവിഗേഷന്‍ സംവിധാനത്തില്‍ കൂടെ കൂടെ നോക്കിയും, ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാല്‍ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസ്സിലാക്കുക. ഒരു ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചലില്‍ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമര്‍ജന്‍സി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുണ്ട്.

എന്താണ് എമര്‍ജന്‍സി വാഹനങ്ങള്‍?

മനുഷ്യജീവന്‍ രക്ഷിക്കുന്നതോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ നാശമുണ്ടാക്കുന്നതിനെ തടയുന്നതോ ഒരു കുറ്റം നടക്കുന്നത് തടയുന്നതോ, തീ കെടുത്തുന്നതോ,ഒരു അവശ്യ സേവനത്തിന് നാശമുണ്ടാക്കുന്നത് തടയുന്നതോ പോലുള്ള

അത്യാവശ്യ ഘട്ടത്തില്‍ റോഡിലോടേണ്ട പ്രത്യേകതരം പരിഗണനകള്‍ നിയമപരമായി നല്‍കേണ്ട വാഹനങ്ങളാണ് എമര്‍ജന്‍സി വാഹനങ്ങള്‍ .

മോട്ടോര്‍ വാഹന ഡ്രൈവിംഗ് റെഗുലേഷന്‍ 2017 ല്‍ കൃത്യമായി ഇതിനു ലഭിക്കേണ്ട മുന്‍ ഗണന ക ളെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

ഇത്തരം വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഫ്‌ലാഷറോടുകൂടിയുള്ള വിവിധ നിറത്തിലുള്ള ലൈറ്റ് പിടിപ്പിച്ചിട്ടുണ്ടാവും.

അതു കൂട്ടാതെ വ്യത്യസ്തമായ ശബ്ദമുണ്ടാക്കുന്ന ഹോണ്‍ (സൈറന്‍) ഇതിനുണ്ടാവും.

എമര്‍ജന്‍സിഡൂട്ടി സമയത്ത ഇവ രണ്ടും പ്രവര്‍ത്തിപ്പിച്ചിരിക്കണം. എന്തെങ്കിലും കാരണത്താല്‍ ഇവയെ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രദ്ധിക്കപ്പെടാനാണ് സൈറന്‍ മുഴക്കണം എന്ന് പറയുന്നത്.

ഇത്തരം വാഹനങ്ങളുടെ ശബ്ദമോ വെളിച്ചമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ സെക്കറ്ന്റുകള്‍ക്കകം തടസം കൂട്ടാതെ കടത്തിവിടാനായി തന്റെ വാഹനം വശ ത്തിലേക്ക് മാറ്റേണ്ടത് നിയമപരമായി ഓരോ ഡ്രൈവര്‍മാരുടെയും കടമയാണ്. ആവശ്യമെങ്കില്‍ നിറുത്തുകയും അടിയന്തിര വാഹനം കടന്നു പോകും വരെ ആ നിറുത്തിയിട്ട സ്ഥലത്ത് തന്നെ തുടരുകയും ചെയ്യേണ്ടതാണ്.

ഇത്തരം വാഹനങ്ങള്‍ക്ക് അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോ ടെ യും മുന്‍കരുതലോടെയും – ചുവന്ന ലൈറ്റ് മുറിച്ചുകടക്കാവുന്നതാണ്, പറഞ്ഞിരിക്കുന്ന വേഗത പരിധി മറികടക്കാവുന്നതാണ്., ഹൈവേ ഷോള്‍ഡറിലൂടെ ഓടിക്കാവുന്നതാണ്, നോ എന്‍ടി അല്ലെങ്കില്‍ വണ്‍വേ റോഡുകളില്‍ ഇരു ദിശകളിലും ഓടിക്കാവുന്നതാണ്.

ഒരു കാരണവശാലും ഇവരുടെ യാത്ര മുതലെടുത്ത് കൊണ്ട് പിന്തുടര്‍ന്നു പോകരുത്. ഇവയുമായി ഏറ്റവും കുറഞ്ഞത് 50 മീറ്റര്‍ അകലമെങ്കിലും പാലിക്കേണ്ടതാണ്.

താഴെ പറയുന്ന ക്രമത്തിലാണ് നിയമത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.

  1. ഫയര്‍ ഫോര്‍സ് വാഹനങ്ങള്‍
  2. ആംബുലന്‍സ്
  3. പൊലീസ് വാഹനം
  4. വെള്ളം വൈദ്യുതി പൊതുഗതാഗതം ഇതുപോലുള്ള പൊതുസേവനങ്ങളുടെ അറ്റകുറ്റപണികള്‍ പോലു ളള അടിയന്തിര ഘട്ടം തരണം ചെയ്യാനുള്ള വാഹനമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും വാഹനം ( സാല്‍വേജ് വാഹനങ്ങള്‍ )

ഇതില്‍ നിയമപരമായി രണ്ടാമത് മുന്‍ഗണന ഉള്ള വാഹനമാണ് ആംബുലന്‍സ്

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട്...

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ്...

Other news

നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തിയിലേക്ക്​; ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഇ​ന്ന് 100 വ​യ​സ്സ്

വ​ട​ക​ര: നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തി​യി​ലേ​ക്ക് കു​തി​ച്ച ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട്...

56 കാരിയായ വീട്ടുജോലിക്കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തു; കാവൽ നിന്ന് കണ്ടക്ടർ; അറസ്റ്റിൽ

56 കാരിയായ വീട്ടുജോലിക്കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തതായി...

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

കാൻസർ രോഗികൾ, 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, ബി പി എൽ വിഭാഗത്തിൽപെട്ടവർ തുടങ്ങിയവർക്ക് ഇളവുകൾ; ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ ആംബുലൻസുകളിലും...

Related Articles

Popular Categories

spot_imgspot_img