കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി. താമരശ്ശേരി ചുരത്തിലാണ് സംഭവം നടന്നത്. ശബരിമല ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപത്ത് ബസ് കുടുങ്ങുകയായിരുന്നു. (Sabarimala pilgrims’ bus stuck in ditch at Thamarassery churam)
കർണാടക മാണ്ഡ്യയിൽ നിന്നുള്ള സംഘത്തിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ ആർക്കും പരുക്കില്ല. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും നടത്തി.അതേസമയം ഇന്നലെ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. എരുമേലി അട്ടിവളവിലാണ് അപകടമുണ്ടായത്. 22 തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്