web analytics

കൂടുതലൊന്നും പറയുന്നില്ല, ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്ന് സഞ്ജു സാംസൺ

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം സെഞ്ച്വറി നേട്ടത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ പ്രാവശ്യം സെഞ്ച്വറി നേടിയതിന് ശേഷം കൂടുതൽ സംസാരിച്ചെന്നും എന്നാൽ അതിന് പിന്നാലെ രണ്ടു മത്സരങ്ങളിൽ ഡക്കായെന്നും സ‍ഞ്ജു പറഞ്ഞു.

‘അതുകൊണ്ട് തന്നെ കൂടുതലൊന്നും പറയുന്നില്ല. ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്നും’ തമാശ കലർത്തിയ ഭാഷയിൽ സഞ്ജു പറഞ്ഞു. കഴിഞ്ഞ തവണ സെഞ്ച്വറി നേടിയതിനുശേഷം കൂടുതൽ സംസാരിച്ചു.

അതിന് പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായെന്ന് താരം തമാശരൂപേണ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു പിന്നീട് തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താവുകയായിരുന്നു.
‘ജീവിതത്തിൽ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകൾ.

അപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നിൽതന്നെ അടിയുറച്ച് വിശ്വസിച്ചു. കഠിനമായി അധ്വാനിച്ചു. അതിന്റെ ഫലമാണ് ലഭിച്ചത്. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ അഭിഷേകും തിലകും കാര്യമായി സഹായിച്ചു.

തിലകിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് നിസംശയം പറയാം. എന്തായാലും കൂടുതൽ സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ കൂടുതൽ സംസാരിച്ചു. പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായി’- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

സ​​​ഞ്ജു​​​ ​​​സാം​​​സ​​​ണിന്റെയും​​​ ​​​തി​​​ല​​​ക് ​​​വ​​​ർ​​​മ​​​യുടെയും​​​ ​​​ത​​​ക​​​ർ​​​പ്പ​​​ൻ​​​ ​​​സെ​​​ഞ്ച്വ​​​റി​​​ക​​​ളു​​ടെ ബലത്തിൽ​​​ ​​​ട്വ​​​ന്റി​​​ 20​​​ ​​​പ​​​ര​​​മ്പ​​​ര​​​യി​​​ലെ​​​ ​​​​​അ​​​വ​​​സാ​​​ന​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ,​​​​​ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്‌ക്കെ​തി​രെ​ 135​ ​റ​ൺ​സി​ന്റെ​ ​കൂ​റ്റ​ൻ​ ​ജ​യം​ ​നേ​ടിയാണ് ഇ​ന്ത്യ ​പ​ര​മ്പ​ര​ സ്വ​ന്ത​മാ​ക്കിയത്.​ ​

നേ​ര​ത്തേ​ ​അ​ടി​ച്ചു​ ​ത​ക​ർ​ത്ത​ ​സ​​​ഞ്ജു​​​ 56​​​ ​​​പ​​​ന്തി​​​ൽ​​​ 6​​​ ​​​ഫോ​​​റും​​​ 9​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 109​​​ ​​​റ​​​ൺ​​​സും​ ​തി​​​ല​​​ക് 47​​​ ​​​പ​​​ന്തി​​​ൽ​​​ 9​​​ ​​​ഫോ​​​റും​​​ 10​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 120​​​ റ​​​ൺ​​​സു​​​മാ​​​ണ് ​​​നേ​​​ടി​​​യ​​​ത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img