കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് കാറിൽ ചന്ദനം കടത്താന്‍ ശ്രമിച്ച അഞ്ചുപേരെ പിടികൂടി വനംവകുപ്പ്. 40 കിലോ ചന്ദനത്തടികൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. വാട്ടര്‍ അതോറിറ്റി വാടകയ്ക്ക് എടുത്ത കാറിനുള്ളില്‍ ചന്ദനം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. (Sandalwood Smuggling in water authority boarded vehicle; five people arrested)
കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്ത് വെച്ചാണ് പരിശോധന നടന്നത്. കോഴിക്കോട് സ്വദേശികളായ ഷാജുദ്ദീന്‍, നൗഫല്‍, മണി, ശ്യാമപ്രസാദ്, അനില്‍ എന്നിവരെയാണ് പിടികൂടിയത്.
പിടിയിലായവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുമായി ബന്ധമില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.ചന്ദനം കടത്താനുപയോഗിച്ച വാഹനവും പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട്.
3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്; തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ തുടങ്ങിയവയ്ക്കും നിയന്ത്രണം; ആനയെഴുന്നള്ളിപ്പിൽ വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി