മൂന്നാറിൽ ഗതാഗത തടസമുണ്ടാക്കുന്ന വിധത്തിലുള്ള അനധികൃത വഴിയോരക്കടകൾ ഒഴിപ്പിച്ചതിന് പിന്നാലെ വ്യാപാരികൾക്ക് വധഭീഷണി. അനധികൃതമായി പ്രവർത്തിക്കുന്ന കടകൾ ഒഴിപ്പിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഇതാണ് അനധികൃത കട നടത്തിപ്പുകാരെ പ്രകോപിപ്പിക്കാൻ കാരണം.Death threats against traders in Munnar
തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾക്കെതിരെ വധഭീഷണി ഉൾപ്പെടെ സ്ഥിരമായി ലഭിക്കുന്നുണ്ട്. കൊന്നുകളയും എന്ന് പറഞ്ഞാണ് ഫോണിലേക്ക് ഭീഷണികൾ വരുന്നത്. ഇതോടെ പ്രതിഷേധവുമായി വ്യാപാരി നേതാക്കൾ രംഗത്തെത്തി.
സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സമിതി ജില്ലാ പ്രസിന്റ് സണ്ണി പൈമ്പള്ളി പറഞ്ഞു.
അനധികൃത വ്യാപാരികൾ നികുതികൾ ഒന്നും അടയ്ക്കുന്നില്ല. ഉയർന്ന വിലയ്ക്ക് വസ്തുക്കൾ വിൽക്കുന്നുണ്ട്. വൻ തുക വാടക നൽകി എല്ലാ വിധ ലൈസൻസോടെയും വ്യാപാരം നടത്തുന്നവർക്കെതിരെ ഭീഷണി മുഴക്കുകയാണ് എന്നും വ്യാപാരി നേതാക്കൾ പറയുന്നു.
മൂന്നാറിൽ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെച്ചതോടെ പൊളിച്ചുമാറ്റിയ കടകൾ വീണ്ടും പൊതു സ്ഥലം കൈയ്യേറി തിരികെ വന്നിട്ടുണ്ട്.