web analytics

‘ടിയാൻ” എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ അനുചിതമായ വാക്ക്; ഔദ്യോഗിക ഭരണരംഗത്ത് വേണ്ട;ഉത്തരവുമായി നിയമവകുപ്പ്

തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാൻ” എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കി നിയമ വകുപ്പ്.

‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമാണ് ടിയാരി. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്.

ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗ തീരുമാനമാണ് ഒക്ടോബര്‍ എട്ടിന് ഉത്തരവായത്.

ടിയാരി എന്ന് ഉപയോ​ഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ പറയുന്നത്.

മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അർഥത്തിലാണ് ടിയാൻ എന്ന് ഉപയോ​ഗിക്കുന്നത്. സ്ത്രീ ആണെങ്കിൽ അത് ടിയാരി എന്നാവും.

ചില ഉദ്യോഗസ്ഥർ ടി. ടിയാൻ, എന്നതിലുപരിയായി ടിയാരി എന്ന ചുരുക്കരൂപം സ്ത്രീലിംഗരൂപമായി ഉപയോഗിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പരാതികൾ ഉയര്‍ന്നിരുന്നു.

എന്നാൽ പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

സര്‍ക്കാര്‍ ഓഫിസുകൾക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അർധസർക്കാർ, സഹകരണ സ്വയംഭരണസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. എല്ലാ വകുപ്പുകൾക്കും ഉത്തരവിന്റെ പകര്‍പ്പ് നിയമവകുപ്പ് കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

Related Articles

Popular Categories

spot_imgspot_img