web analytics

കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തി; ഭീകര വിരുദ്ധ സ്‌ക്വാഡ് യുവാവിൻ്റെ വീട്ടിൽ എത്തി

കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തിയ ഫ്രീലാൻസ് മാധ്യമപ്രവർത്തകന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷണത്തിനെത്തിയെന്ന് വെളിപ്പെടുത്തൽ. പലസ്തീനിയൻ ഐക്യദാർഢ്യത്തിന്റെ ചിഹ്നമാണ് കഫിയ.

നവംബർ 7-ന് കൊച്ചിയിലെ ജെഎൻഎൽ സ്റ്റേഡിയത്തിലെ ഐഎസ്‌എൽ മത്സരം കാണാനെത്തിയ റിജാസ്, സിദ്ദീഖ്, അമീൻ, അബ്ദുള്ള, മിദ്ലാജ് എന്നിവരെ കേരള പോലീസ് കഫിയ ധരിച്ചതിന്റെ പേരിൽ തടഞ്ഞുവെച്ചിരുന്നു. പിന്നീട് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അഞ്ചുമണിക്കൂറോളം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തുടർന്ന് കേസ് ഒന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു.

ആദ്യം ഫോണിൽ വിളിച്ച് ബന്ധപ്പെട്ട എടിഎസ് പിന്നീട് കാണാം എന്നറിയിച്ചപ്പോൾ നേരിട്ട് വീട്ടിലേക്ക് എത്തുകയായിരുന്നു എന്ന് റിജാസ് ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തിയത്.

നിലവിൽ, നവംബർ 12-ന്, എളമക്കരയിലെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥർ, ഉമ്മ ഷീബയെ ചോദ്യം ചെയ്തതായി റിജാസ് ആരോപിക്കുന്നു.

കടുത്ത വിശ്വാസിയാണോ, ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കുന്നത്, വയസ്സ് എത്രയായി? എന്ന ചോദ്യങ്ങൾ ഉമ്മയോട് ചോദിച്ചായി റിജാസ് വെളിപ്പെടുത്തി.

ഒരു വർഷം മുമ്പ് ‘ഫ്രണ്ട്സ് ഫോർ പലസ്തീൻ’ എന്ന കൂട്ടായ്മ രൂപീകരിക്കുകയും അതിന്റെ പേരിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തതിന്റെ ഭാഗമായി തന്നെ സ്ഥിരം പോലീസ് വേട്ടയാടുന്നു എന്നും റിജാസ് ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു.

‘ഫ്രണ്ട്സ് ഫോർ ഫലസ്തീൻ’ എന്ന കൂട്ടായ്മയുടെ കൺവീനറാണ് റിജാസ്. ഒരേസമയം പലസ്തീൻ അനുകൂല നിലപട് എടുക്കുമ്പോൾ തന്നെ അതിന് വേണ്ടി സംസാരിക്കുന്നവരെ നിശ്ശബ്ദരാകാൻ ശ്രമിക്കുകയാണ് സർക്കാർ എന്നും റിജാസ് ആരോപിക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

Related Articles

Popular Categories

spot_imgspot_img