web analytics

കേരളത്തിൽ നിന്നും കർണാടകയിലേക്ക് മാലിന്യക്കടത്ത്! ഗുണ്ടൽപേട്ടിൽ ആറ് ലോറികൾ പിടികൂടി; 7 പേർക്കെതിരെ കേസ്

കേരളത്തിലെ മാലിന്യം തള്ളാനെത്തിയ ആറ് ലോറികള്‍ കര്‍ണാടക പിടികൂടി. ഗുണ്ടല്‍പേട്ടിലെ മൂലെഹോളെ ചെക്‌പോസ്റ്റിനു സമീപം കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥറാണ് പിടികൂടിയത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഏഴാളുകളുടെ പേരില്‍ ഗുണ്ടല്‍പേട്ട് പോലീസ് കേസെടുത്തു.

ലോറിയില്‍ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മലിനീകരണ നിയന്ത്രണബോര്‍ഡ് മേഖലാ ഓഫീസര്‍ പി.കെ. ഉമാശങ്കര്‍ നല്‍കിയ പരാതിയിലാണ് ലോറികള്‍ പിടിച്ചെടുത്ത്.

കേരളവുമായി ചേര്‍ന്നുനില്‍ക്കുന്ന കര്‍ണാടകത്തിന്റെ അതിര്‍ത്തിജില്ലകളായ മൈസൂരു, കുടക്, ചാമരാജ നഗര്‍ എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളില്‍ മാലിന്യം തള്ളാനാണ് ലോറികളില്‍ കൊണ്ടുവരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് കത്തെഴുതി.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img