തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും. രാത്രി എട്ടുമണി വരെയാണ് കുടിവെള്ളം മുടങ്ങുക. ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. (Water supply will be disrupted in Thiruvananthapuram today)
ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ് ജലവിതരണത്തിൽ തടസ്സം നേരിടുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ഇന്ന് ജലവിതരണം മുടങ്ങുക. ജല വിതരണം തടസ്സപ്പെടുന്നതിനാൽ ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് ജല അതോറിറ്റി അറിയിച്ചു.
സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; അപകടത്തിൽപ്പെട്ടത് 4 ബോഗികൾ