കോഴിക്കോട്: ട്രെയിനിൽ കൊണ്ടു വരുന്നതിനിടെ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശി നസീബി ഷെയ്ഖ് എന്ന പ്രതിയാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ചാടി രക്ഷപ്പെട്ടത്. ബീഹാറിൽ വെച്ചാണ് സംഭവം.(POCSO case accused escapes by jumping from train)
ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍. നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ തിരച്ചിൽ ആരംഭിച്ച സമയത്ത് തന്നെ അസമിലേക്ക് രക്ഷപ്പെട്ട ഇയാളെ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
‘മാനസിക പ്രയാസം മൂലം നാടുവിട്ടു’; കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലേക്ക് മടങ്ങിയെത്തി