web analytics

ഇതുവരെ കണ്ടതൊന്നുമല്ല, സൈബർ തട്ടിപ്പിന്റെ സ്വഭാവത്തിൽ വന്നിരിക്കുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക; അതീവ ജാഗ്രതാ നിർദേശവുമായി പോലീസ്

ദിവസം തോറും സൈബർ കുറ്റകൃത്യങ്ങളുടെ രീതി മാറുകയാണ്. പുതിയ പുതിയ രീതികൾ പരീക്ഷിക്കുകയാണ് തട്ടിപ്പുകാർ. ഇത്തരം തട്ടിപ്പുകളില്‍നിന്നു രക്ഷപ്പെടാൻ കനത്ത ജാഗ്രത വേണമെന്നു പോലീസ് മ്യുന്നറിയിപ്പ് നൽകുന്നു. Note these changes in the nature of cyber fraud

വീട്ടിലിരുന്നു പണം സമ്ബാദിക്കാം എന്നുപറഞ്ഞ് വ്യാജേന തുക സമാഹരിക്കുക, നിക്ഷേപത്തട്ടിപ്പ്, കെ.വൈ.സി. അപ്ഡേറ്റ് തട്ടിപ്പ്, കൂറിയർ വന്നതായി പറഞ്ഞുള്ള തട്ടിപ്പ്, ലോണ്‍ അനുവദിച്ചതായി പറഞ്ഞ് കോള്‍വരുക, ബാങ്കില്‍നിന്ന് എന്ന വ്യാജേന ഒ.ടി.പി. ആവശ്യപ്പെടുക തുടങ്ങി പല രീതിയിലാണ് സൈബർ തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നത്.

ജില്ലയില്‍നിന്ന് ഉദ്യോഗാർഥികളെ ഓണ്‍ലൈൻ റിക്രൂട്ട്മെന്റ് നടത്തി തട്ടിപ്പു നടത്തുന്ന കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പരാതികളില്‍ എട്ട് ഏജന്റുമാർക്കെതിരേ നിയമനടപടിയായി. ജില്ലയില്‍ കഴിഞ്ഞവർഷം 94 സൈബർ കേസുകളാണ് രജിസ്റ്റർചെയ്തത്. ഈ വർഷം നവംബർവരെ 251 കേസുകള്‍ രജിസ്റ്റർചെയ്തു.

2024 നവംബർ അഞ്ചുവരെ ഓണ്‍ലൈൻ തട്ടിപ്പ് പരാതികളുടെ എണ്ണം 1,922 ആണ്. കഴിഞ്ഞവർഷമിത് 1,028 ആയിരുന്നു. ഈ വർഷം സൈബർ തട്ടിപ്പിലൂടെ 34.53 കോടി രൂപ ജില്ലയില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ 82 ലക്ഷംരൂപ തിരികെ ലഭിച്ചു.

സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.

ആധികാരികത ഉറപ്പുവരുത്തി മാത്രം ഓണ്‍ലൈൻ പണമിടപാടുകള്‍ നടത്തുക. കഴിവതും ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകള്‍, എ.ടി.എം. കാർഡുകള്‍ എന്നിവ സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ടു ബാങ്കുമായി സംസാരിക്കുക തുടങ്ങിയവയാണ് തടിരടിപ്പുകളെ നേരിടാനുള്ള ഏറ്റവും നല്ല മാർഗങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img