web analytics

പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; പ്രതിഷേധവുമായി ചൂരൽമല ദുരന്ത ബാധിതർ; സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് നൽകിയതെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും. വിഷയത്തിൽ പ്രതിഷേധവുമായി ഗുണഭോക്താക്കൾ രംഗത്തെത്തി. അതേസമയം സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയതെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്.

സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഇരിപ്പിടങ്ങൾ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘർഷവുമുണ്ടായി.

പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളിൽ നിലത്തിട്ട് പ്രതിഷേധിച്ചു. പഞ്ചായത്ത് അധികൃതർ ആരും ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായില്ലെന്നും, അങ്ങനെ ഉണ്ടായാൽ സമരം അവസാനയിപ്പിക്കുമെന്നുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

പി.വി അൻവറിന്റെ അടുത്ത അങ്കം ബേപ്പൂരിലോ ..? സ്വാഗതം ചെയ്ത് ബോർഡുകൾ നിരന്നു

അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂർ മേഖലയിൽ കോഴിക്കോട്: പി.വി. അൻവർ...

കേരളത്തിൽ വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ! 24 ലക്ഷം പേർ പുറത്ത്; നിങ്ങളുടെ പേരുണ്ടോ? പരിശോധിക്കാൻ വഴികൾ ഇതാ

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ (SIR) ഭാഗമായുള്ള കരട്...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

Related Articles

Popular Categories

spot_imgspot_img