എടപ്പാൾ: സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറത്താണ് സംഭവം.
കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശിയായ അബ്ദുൽ ഖയൂo ആണ് മരിച്ചത്. 54 വയസ്സായിരുന്നു.
ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം പോട്ടൂരിൽ നടക്കുന്ന ഉപജില്ലാ കലോൽസവം കാണാനായി ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.