കട്ടപ്പനയിലുള്ള എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ചു; പ്രതി പിടിയിൽ

കട്ടപ്പന: എസ്റ്റേറ്റിൽ നിന്നും ഏലക്ക മോഷ്ടിച്ച പ്രതിയെ പിടികൂടി പോലീസ്. ശാന്തംപാറ സ്വദേശി എസ് ആർ ഹൗസിൽ സ്റ്റാൻലിയാണ് പിടിയിലായത്. കട്ടപ്പന പാറക്കടവിലെ കെജീസ് എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്കയാണ് ഇയാൾ മോഷ്ടിച്ചത്.(300 kg of cardamom was stolen from an estate in Kattappana; Accused arrested)

കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് സംഭവം. എസ്റ്റേറ്റിലെ സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കായാണ് മോഷണം പോയത്. ഇതേ തുടർന്ന് ഉടമ കട്ടപ്പന പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സിസിടിവി ദൃശ്യങ്ങൾ അടക്കം സംഘം ശേഖരിച്ചിരുന്നു.

ഇതിനിടെ സ്റ്റാൻലിയെ കാണാതായെന്ന് വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് സ്റ്റാൻലിയുടെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിൽ ഏലക്ക കണ്ടെത്തുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടൻമേട് ഭാഗത്ത് വച്ച് ഇയാളെ പിടികൂടുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളോടൊപ്പം മോഷണത്തിൽ പങ്കാളികളായ മറ്റു രണ്ടുപേർ ഒളിവിലാണ്.

സ്റ്റാൻലി മോഷണം മുതൽ കൊച്ചറ, അണക്കര എന്നിവിടങ്ങളിലെ ,മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ ചില്ലറയായി വില്പന നടത്തിയ ശേഷം ഈ പൈസ മോഷ്ടിച്ച മറ്റു രണ്ടുപേരുടെ അക്കൗണ്ടിലേക്ക് ഇട്ടും നൽകി ബാക്കി ഉണ്ടായിരുന്ന ഏലക്കായ സ്റ്റാലിയുടെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. കട്ടപ്പന പോലീസ് അണക്കരയിലെയും കൊച്ചറയിലെയും കടകളിൽ നടത്തിയ തെളിവെടുപ്പിൽ വിറ്റ ഏലക്കായ കണ്ടെത്തി.

മോഷണം പോയ മുഴുവൻ ഏലക്കായും തിരിച്ചു കിട്ടിയതായി പോലീസ് പറഞ്ഞു. കട്ടപ്പന എസ്പി രാജേഷ്കുമാറിൻ്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ മുരുകൻ ടി സി, എസ് ഐ മാരായ എബി ജോർജ്. ബിജു ബേബി, ബെർട്ടിൻ ജോസ് .എ എസ് ഐ, ടെസി മോൾ ജോസഫ്, സി പി ഓ മാരായ സനീഷ്, റാൾസ് സെബാസ്റ്റ്യൻ, രമേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണം മുതൽ വിൽക്കാൻ കൊണ്ടുപോയ വാഹനവും പോലീസ് കസ്റ്റഡി എടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ...

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു കാസർകോട്: ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

Related Articles

Popular Categories

spot_imgspot_img