News4media TOP NEWS
ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കണം; 48 ദിവസത്തെ വ്രതം തുടങ്ങി അണ്ണാമലൈ, ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്ത് അടിച്ചത് ആറു തവണ പതിനാറുകാരന് പീഡനം: 19 കാരി അറസ്റ്റിൽ ! സംഭവം നടന്നത് ഇങ്ങനെ: വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം, ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി ക്രിസ്മസ് ദിനത്തിൽ യു.കെ.യിൽ കത്തിയാക്രമണം; രണ്ടുമരണം, രണ്ടുപേർക്ക് പരിക്ക്; സംഭവത്തിന് പിന്നിൽ നടന്നത്:

വാദം പൂർത്തിയായി; പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

വാദം പൂർത്തിയായി; പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
November 5, 2024

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. തലശ്ശേരി സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. ശക്തമായ വാദങ്ങൾ ആണ് കോടതിയിൽ നടന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചപ്പോൾ കുറ്റം നിലനില്ക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കളക്ടറുടെ മൊഴിയിൽ അടക്കം സംശയം പ്രകടിപ്പിച്ചാണ് നവീൻ ബാബുവിന്റെ കുടുംബം വാദിച്ചത്.PP Divya’s bail plea

യാത്രയയപ്പ് യോഗത്തിൽ ദിവ്യയുടെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. ആ പ്രസംഗം എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് കരുതിയില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എഡിഎമ്മിന് മനപ്രയാസം ഉണ്ടാക്കാൻ വിചാരിച്ചിരുന്നില്ല. ഉദ്ദേശ്യമില്ലാതെ ചെയ്ത കുറ്റമാണിത്.

അതിനാൽ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ അപ്പാടെ തള്ളിയാണ് പ്രോസിക്യൂഷൻ വാദിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ശക്തിയുക്തം വാദിച്ചു.

ചെങ്ങളായി പെട്രോൾ പമ്പിനുവേണ്ടി എഡിഎമ്മിന് പണം നൽകിയിട്ടുണ്ട് എന്ന് എൻഒസിക്ക് അപേക്ഷിച്ച പ്രശാന്ത് മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി ആരോപണം ഉന്നയിച്ചതിനാലാണ് പരിയാരം മെഡിക്കൽ കോളജിൽ നിന്നും പ്രശാന്തിനെ സസ്പെൻഡ് ചെയ്തത് എന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. പി.പി.ദിവ്യയുടെ കൈക്കൂലി ആരോപണത്തെ ശരിവയ്ക്കുന്നതാണ് പ്രശാന്തിന്റെ മൊഴി. പ്രശാന്തിന്റെയും നവീൻ ബാബുവിന്റെയും ഫോൺ രേഖകൾ ഇതിന് തെളിവായി. കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇവർ സംസാരിച്ചത്. അന്നേ ദിവസം കൈക്കൂലി നൽകി എന്നാണ് പ്രശാന്ത് മൊഴി നൽകിയത്. ഈ രേഖകൾ കോടതിയിൽ നൽകി. കോടതിയുടെ വിധിയാണ് ഉറ്റുനോക്കപ്പെടുന്നത്.

Related Articles
News4media
  • Kerala
  • News

മുപ്പതു വർഷമായി സൗദിയിൽ; പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി

News4media
  • India
  • News
  • Top News

ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കണം; 48 ദിവസത്തെ വ്രതം തുടങ്ങി അണ്ണാമലൈ, ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്...

News4media
  • News
  • Top News

പതിനാറുകാരന് പീഡനം: 19 കാരി അറസ്റ്റിൽ ! സംഭവം നടന്നത് ഇങ്ങനെ:

News4media
  • Kerala
  • News

പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി...

News4media
  • Kerala
  • News

സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി; കൂടെയുണ്ടായിരുന്നവർ ഓടിരക...

News4media
  • Kerala
  • Top News

തകരാറുകൾ പരിഹരിക്കാത്ത ബസുകൾ നിരത്തുകളിൽ തുടർച്ചയായി അപകടമുണ്ടാക്കുന്നു; വാഹനത്തകരാർ പരിഹാര രജിസ്റ്റ...

News4media
  • Kerala
  • News
  • Top News

നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടു...

News4media
  • Featured News
  • India
  • News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

News4media
  • Featured News
  • Kerala
  • News

മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത എം.ടിക്ക് വിട; സംസ്...

News4media
  • Featured News
  • Kerala
  • News

അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടി വാസുദേവൻ നായർക്ക് സാംസ്കാരിക കേരളം ഇന്ന് വിട നൽകും

News4media
  • Kerala
  • News
  • Top News

പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യ...

News4media
  • Kerala
  • News
  • Top News

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തൽ; പി പി ദിവ്യയുടെ പരാതിയിൽ യൂട്യൂബർ അടക്കമുള്ളവർക്കെതിരെ ക...

News4media
  • Kerala
  • News
  • Top News

പി പി ദിവ്യയ്ക്ക് പുതിയ പദവി; ഇനി മുതൽ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം, ചുമതല പാർട്ടി നിർ...

© Copyright News4media 2024. Designed and Developed by Horizon Digital