സി.എച്ച്.ആർ. പ്രശ്‌നം ഇടുക്കിയിൽ ആളിക്കത്തിക്കാൻ യൂത്ത് കോൺഗ്രസ്; നിരാഹാര സമരത്തിന് തുടക്കമായി

സി.എച്ച്.ആർ. വിഷയത്തിൽ സർക്കാർ കർഷക വിരുദ്ധ നിലപാട് എടുക്കുന്നുവെന്ന് ആരോപിച്ച് 24 മണിക്കൂർ നിരാഹാര സമരവുമായി കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന നിരാഹാര സമരം യു.ഡി.എഫ്. ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. C.H.R. the problem in idukki

പിണറായി സർക്കാർ വിദേശഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ജില്ലയിലെ കർഷകർ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ വ്യത്യസ്ത നിലപാടുകളാണ് കോടതിയിൽ തിരിച്ചടിയായത്. പട്ടയ വിതരണം തടയാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണ്.


പരിസ്ഥിതി സംഘടനകളുടെ പ്രലോഭനമാണോ കോടതികളിൽ സർക്കാർ അഭിഭാഷകരുടെ മൗനത്തിന് കാരണമെന്ന് അന്വേഷിക്കണം. പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആയിരകണക്കിന് കർഷകരുടെ സ്വപ്നങ്ങളാണ് പട്ടയ വിതരണം തടഞ്ഞ സുപ്രീം കോടതി വിധിയോടെ ഇല്ലാതായത്.

1964 ലെ ഭൂ പതിവ് നിയമ പ്രകാരമുള്ള പട്ടയ വിതരണം ഹൈക്കോടതി തടഞ്ഞിട്ട് 8 മാസം കഴിഞ്ഞു. ഈ വിധി പുനപരിശോധിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കൃഷി ഭൂമി ഉൾപ്പടെ 1100 ഏക്കറാണ് പിണറായി സർക്കാർ ജില്ലയിൽ വനമാക്കി മാറ്റിയതെന്നും യോഗത്ത്ൽ ആക്ഷേപം ഉയർന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അധ്യക്ഷത വഹിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Other news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അനുജൻ

ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്നയാളെ അനുജൻ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭ...

തലയുടെ കാർ വീണ്ടും തല കീഴായി മറിഞ്ഞു; അപകടം അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെ

ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിന്റെ കാർ...

കനാലിലേക്ക് വീണ കാർ യാത്രികരെ രക്ഷപ്പെടുത്തി യുവാവ്; അപകടം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ; സംഭവം കൂത്താട്ടുകുളത്ത്

കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന്...

Related Articles

Popular Categories

spot_imgspot_img