web analytics

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോൾ ലോട്ടറിയെടുത്തു ; യുവാവിന്റെ ​ജീവിതം മാറി

ഉച്ചഭക്ഷണം എടുക്കാൻ മറന്നത് യുവാവിന്റെ ​ജീവിതം മാറ്റി മറിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്ത് കടയിൽ പോയപ്പോഴാണ് ഒരു ലോട്ടറി എടുത്തേക്കാം എന്നു വിചാരിച്ചത്.
മിസോറി ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, ഇയാൾ വീട്ടിൽ നിന്നും ഉച്ചഭക്ഷണം എടുക്കാൻ മറന്നുപോയി. ഭാര്യ വിളിച്ച് ഓർമ്മിപ്പിച്ചപ്പോഴാണ് താൻ ഉച്ചഭക്ഷണം എടുത്തില്ലല്ലോ എന്ന് ഇയാൾ ഓർക്കുന്നത്. പിന്നാലെ ​ഗ്രോസറി ഷോപ്പിൽ ചെന്ന് കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു. ആ സമയത്താണ് ലോട്ടറി എടുത്തുനോക്കാം എന്ന് തീരുമാനിക്കുന്നത്. എന്നാൽ, സ്ക്രാച്ച് ​ഗെയിം തനിക്ക് നേടിത്തരിക $3 മില്ല്യൺ (25.24 കോടി) യാണ് എന്ന് അയാൾ സ്വപ്നം പോലും കണ്ടിരുന്നില്ല.

അവിടെ നിന്നും പോരുന്നതിന് മുമ്പാണ് സ്ക്രീനിൽ ലോട്ടറി വിന്നർ എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. താൻ വിജയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ വിവരം തന്നെ ഞെട്ടിച്ചു കളഞ്ഞു. സ്ക്രീനിൽ കണ്ട അക്കങ്ങൾ തന്നെ ഷോക്കിലാക്കി എന്നും ലോട്ടറി വിജയി പറയുന്നു. ഇയാളുടെ പേര് വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

പിന്നാലെ, ഇയാൾ തന്റെ ഭാര്യയെ വിളിച്ചു. ലോട്ടറി അടിച്ച കാര്യം പറയുകയും ചെയ്തു. എന്നാൽ, ഒരുപാട് നേരമെടുത്തു ഭാര്യയെ വിശ്വസിപ്പിക്കാൻ എന്നും ഇയാൾ പറഞ്ഞു.

English summary : When he went out to eat at noon , he won the lottery ; The young man’s life changed

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

Other news

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

Related Articles

Popular Categories

spot_imgspot_img