ചരിത്ര നേട്ടത്തിൽ മലയാള സിനിമ, ‘ഉള്ളൊഴുക്കി’ന് പിന്നാലെ ‘ലെവൽ ക്രോസ്’ എന്ന ചിത്രവും ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം നേടി

മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ച് ആസിഫ് അലിയും , അമലപോളും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ലെവൽ ക്രോസ്’ എന്ന ചിത്രത്തിന്‍റെ തിരക്കഥ. Movie Level Cross qualified for Oscars library

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകൾ ഉള്ള സിനിമകളിൽ മികച്ചത് എന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ തിരക്കഥകളാണ് ഇത്തരത്തിൽ അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് ശേഖരത്തിൽ സൂക്ഷിക്കാറുള്ളത്. ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും ഗവേഷണ ലൈബ്രറികളിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം തിരക്കഥകൾ പഠന വിധേയമാക്കാം.

രണ്ടാഴ്‌ച മുൻപ് ക്രിസ്‌റ്റോ സംവിധാനം ചെയ്‌ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്‍റെ തിരക്കഥയും അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിന്‍റെ ലൈബ്രറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലൈബ്രറിയിലേക്ക് ലെവൽ ക്രോസ് ചിത്രത്തിന്‍റെ തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാള സിനിമയുടെ ചരിത്രത്തിൽ ചിത്രം തിളക്കമാർന്ന ഒരു നേട്ടം കൈവരിക്കുകയാണ്.

അഭിഷേക് ഫിലിംസ് നിർമ്മിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്‌ത ‘ലെവൽ ക്രോസ്’ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഈ ചിത്രത്തില്‍ നടൻ ഷറഫുദ്ദീനും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അർഫാസ് അയൂബ് തന്നെയാണ് ‘ലെവൽ ക്രോസിന്‍റെ’ കഥയും തിരക്കഥയും ഒരുക്കിയത്. സംഭാഷണങ്ങൾ എഴുതിയത് അർഫാസിന്‍റെ പിതാവും അറിയപ്പെടുന്ന നടൻ കൂടിയായ ആദം അയൂബാണ്. പ്രശസ്‌ത സംവിധായകൻ ജിത്തു ജോസഫിന്‍റെ ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ ആയിരുന്നു സംവിധായകൻ അർഫാസ് അയൂബ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

Related Articles

Popular Categories

spot_imgspot_img